വോട്ടര്‍ കാര്‍ഡ് വിതരണം അവതാളത്തില്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയില്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിരിക്കെ സംസ്ഥാനത്തെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം അവതാളത്തിലായിരിക്കുകയാണ്.
ദിനംപ്രതി നൂറുകണക്കിന് വോട്ടര്‍മാര്‍ കാര്‍ഡ് വിതരണം നടക്കുന്ന കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് കാര്‍ഡുകള്‍ കിട്ടുന്നത്. മാര്‍ച്ച് 31നകം കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇന്നത്തെ നിലയില്‍ പരാതികള്‍ ഏറെ അവശേഷിക്കുമെന്നുറപ്പാണ്.
ചില കാര്‍ഡ് വിതരണ കേന്ദ്രങ്ങളില്‍ ഫോട്ടോ എടുത്ത് കാര്‍ഡ് ഉടനെ നല്‍കാതെ വോട്ടര്‍മാരെ തിരിച്ചയക്കുകയാണ്. ഇവരോട് പിന്നീട് വില്ലേജ് ഓഫീസുകളില്‍ നിന്ന് കാര്‍ഡ് വാങ്ങാന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും കാര്‍ഡ് വിതരണം എന്നാണെന്നറിയിച്ചിട്ടില്ല.












Click it and Unblock the Notifications