Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ മത്സരിക്കില്ല

തിരുവനന്തപുരം: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സത്യന്‍ മൊകേരി, ഭാര്‍ഗവി തങ്കപ്പന്‍, എം. നാരായണന്‍ എന്നീ സിറ്റിംഗ് എംഎല്‍എമാരും ഇപ്രാവശ്യം സിപിഐ ടിക്കറ്റില്‍ മത്സരിക്കില്ല.

സിപിഐ സംസ്ഥന കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍ മറ്റു മന്ത്രിമാരായ കെ.ഇ. ഇസ്മയില്‍, കൃഷ്ണന്‍ കണിയാംപറമ്പില്‍ എന്നിവര്‍ മത്സരിക്കും.

മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും അനാരോഗ്യം കാരണം മത്സരത്തിനില്ലെന്ന് പറഞ്ഞ് ഇ. ചന്ദ്രശേഖരനായര്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണ തന്നെ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന്മേലാണ് ചന്ദ്രശേഖരന്‍ നായര്‍ ജനവിധി തേടിയത്. ഇത്തവണ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലും മത്സരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടും അദ്ദേഹം ഒഴിഞ്ഞുമാറി.

മണ്ഡലത്തെയാണ് ചന്ദ്രശേഖരന്‍ നായര്‍ പ്രതിനിധീകരിക്കുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.സി. പിള്ളയെ ഈ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് സിപിഐ തീരുമാനം.

നാദാപുരത്ത് സത്യന്‍ മൊകേരിക്കു പകരം ബിനോയ് വിശ്വവും ല്‍ ഭാര്‍ഗവി തങ്കപ്പനു പകരം മുന്‍ എംഎല്‍എ എന്‍. രാജനും ഹോസ്ദുര്‍ഗില്‍ എം. നാരായണനു പകരം സഹോദരന്‍ എം. കുമാരനും മത്സരിക്കും.

തീരുമാനമായ മറ്റു സിപിഐ സ്ഥാനാര്‍ത്ഥികള്‍

കെ.ഇ. ഇസ്മായില്‍ (പട്ടാമ്പി), ജോസ് ബേബി (മണ്ണാര്‍ക്കാട്), കെ.പി. രാജേന്ദ്രന്‍ (ചേര്‍പ്പ്), സി.എന്‍. ജയദേവന്‍ (ഒല്ലൂര്‍), യു.എസ്. ശശി (മാള), കൃഷ്ണന്‍ കണിയാംപറമ്പില്‍ (നാട്ടിക), പ്രൊഫ. മീനാക്ഷി തമ്പാന്‍ (കൊടുങ്ങല്ലൂര്‍), പി. രാജു (പറവൂര്‍), സി.എ. കുര്യന്‍ (), പി. നാരായണന്‍ (), കെ. പ്രകാശ് ബാബു (), പി.എസ്. സുപാല്‍ (), ആര്‍. ലതാദേവി (), എന്‍. അനിരുദ്ധന്‍ (), സി.കെ. ചന്ദ്രപ്പന്‍ (), മാങ്കോട് രാധാകൃഷ്ണന്‍ ().

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+