തിരഞ്ഞെടുപ്പ് മെയിലേക്ക് നീട്ടും?
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മെയിലേക്ക് നീട്ടാന്‍ സാധ്യത. പരീക്ഷകളും തൃശൂര്‍ പൂരവും കണക്കിലെടുത്താണത്രെ ഏപ്രില്‍ അവസാനം നടത്താനിരുന്ന തിരഞ്ഞെടുപ്പ് മെയിലേക്ക് നീട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.
മെയ് രണ്ടിനാണ് തൃശൂര്‍ പൂരം. രാഷ്ട്രീയകക്ഷികളും മെയിലേക്ക് തിരഞ്ഞെടുപ്പ് നീട്ടുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി അറിയുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിയാല്‍ സ്വാഭാവികമായും ബംഗാളിലെയും തമിഴ്നാട്ടിലെയും തിരഞ്ഞെടുപ്പ് തീയതിയും നീട്ടിവയ്ക്കും.
മാര്‍ച്ച് 25ന് ശേഷമോ ഏപ്രില്‍ ആദ്യമോ ആയിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാവുക എന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications