Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം: സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

കൊച്ചി: കൊട്ടാരക്കര-കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ തിരുവനന്തപുരം എക്സൈസ് അസിസ്റന്റ് കമ്മീഷണറെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

സര്‍ക്കാര്‍ യഥാസമയം കുറ്റപത്രമോ ചാര്‍ജ് മെമ്മോയൊ എക്സൈസ് അസിസ്റന്റ് കമ്മീഷണര്‍ ശശീന്ദ്രനെതിരെ സമര്‍പ്പിക്കാത്തതിനാലാണ് ഇയാളുടെ സസ്പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. സസ്പെന്‍ഷനിലായ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ലാത്തതിനാല്‍ അവര്‍ക്കും ഈ പഴുതുപയോഗിച്ച് സര്‍വീസില്‍ തിരികെ കയറാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിഷമദ്യദുരന്തക്കേസില്‍ ഏകദേശം 13 ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായിട്ടുള്ളത്. ഇവര്‍ക്കാര്‍ക്കും കുറ്റപത്രം നല്‍കാതെ സര്‍ക്കാര്‍ മനപൂര്‍വം ഇവരെ രക്ഷിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+