എം.എസ്. ജോസഫ് ഇടുക്കിയില്‍ മത്സരിക്കും
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്നു രാജിവെച്ച എം.എസ്. ജോസഫ് ഇടുക്കി മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധ്യത. ജനതാദള്‍ സ്വതന്ത്രനായാണ് ഇദ്ദേഹം മത്സരിക്കുക.
, , എന്നീ മണ്ഡലങ്ങളായിരുന്നു ജോസഫിനു വേണ്ടി ഇടതുമുന്നണി കണ്ടുവെച്ചിരുന്നത്. കേരള കോണ്‍ഗ്രസി(ജോസഫ്)ലെ പി.സി. ജോര്‍ജ്ജിന്റെ സിറ്റിംഗ് സീറ്റാണ് പൂഞ്ഞാര്‍. കേരള കോണ്‍ഗ്രസ് ഈ മണ്ഡലം വിട്ടുകൊടുക്കാനിടയില്ല.
കോട്ടയത്തേക്കുള്ള സ്ഥാനാര്‍ത്ഥിയെ സിപിഎം ഇതിനകം തന്നെ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. വൈക്കം വിശ്വനായിരിക്കും ഇവിടത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.
അതിനാല്‍ എം.എസ്. ജോസഫിന് ഇടുക്കി നല്‍കാനാണ് കൂടുതല്‍ സാധ്യത. ജനതാദളിലെ പി.പി. സുലൈമാന്‍ റാവുത്തറാണ് ഇവിടുത്തെ സിറ്റിംഗ് എംഎല്‍എ. റാവുത്തര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും അവസാനനിമിഷത്തില്‍ അദ്ദേഹം സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ജോസഫ് ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ തന്നെ ഇടതുമുന്നണിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു. ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആദ്യനീക്കങ്ങള്‍ നടത്തിയത് മന്ത്രി പി.ജെ. ജോസഫായിരുന്നു. പിന്നീടാണ് ജനതാദള്‍ നേതൃത്വവുമായി ബന്ധപ്പെടുന്നത്.
മാര്‍ച്ച് 24 ശനിയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ എം.എസ്. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി അന്തിമതീരുമാനമാകും.












Click it and Unblock the Notifications