കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മജ ചാലക്കുടിയില്‍ മത്സരിച്ചേക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: കെ.കരുണാകരന്റെ മകള്‍ പത്മജ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ചാലക്കുടി മണ്ഡലത്തിലാണ് പത്മജ മത്സരിക്കാന്‍ സാധ്യതയെന്നറിയുന്നു.

കരുണാകരനും മുരളീധരനും മത്സരിക്കില്ലെന്ന് വ്യക്തമായ നിലക്ക് പത്മജയെ മത്സരിപ്പിക്കാനാണ് ഐ ഗ്രൂപ്പിന്റെ ശ്രമം. താനും മകനും മത്സരിക്കാത്ത നിലക്ക് മകള്‍ മത്സരിക്കണമെന്ന് കരുണാകരന് ഏറെ താത്പര്യമുണ്ട്.

പത്മജയുടെ സ്ഥാനാര്‍ഥിത്വത്തോട് എ ഗ്രൂപ്പില്‍ നിന്ന് എതിര്‍പ്പൊന്നുമുണ്ടായിട്ടില്ല. കരുണാകരഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ആന്റണി വിഭാഗത്തിന് പത്മജക്ക് സീറ്റ് നല്‍കുന്നതിനെ എതിര്‍ക്കാന്‍ ഒരുങ്ങുന്നത് ബുദ്ധിയല്ലെന്ന് അറിയാം.

വനിതകളുടെ പ്രാതിനിധ്യപ്രശ്നം വരുമ്പോള്‍ പത്മജക്ക് നറുക്ക് വീഴാനാണ് സാധ്യതയെന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X