കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപി എല്ലാ സീറ്റിലും മത്സരിച്ചേക്കും

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സഖ്യം തകര്‍ച്ചയുടെ വക്കില്‍. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു.

മമതാബാനര്‍ജിയുമായി ഇനി ചര്‍ച്ചയൊന്നുമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കൈലാസ്പതി മിശ്ര പറഞ്ഞു. അതിനാല്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആലോചിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 115 സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ധാരണയായിട്ടുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആയുധക്കോഴ വിവാദത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി നയിക്കുന്ന കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുകയും സര്‍ക്കാരില്‍ നിന്ന് പാര്‍ട്ടി മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്തിരുന്നു. കോഴവിവാദത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ രാജിവെച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നും മമത ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് പശ്ചിമബംഗാളിലെ കൂട്ടുകെട്ട് ഭീഷണിയിലായത്.

കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് മത്സരിക്കുകയും കാര്യമായ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. 98ല്‍ ഏഴ് സീറ്റുകളില്‍ വിജയിച്ച അവര്‍ 99ല്‍ നേട്ടം 11 സീറ്റുകളാക്കി മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X