Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രക്ക് കത്തിച്ച കേസില്‍ ധാരാസിംഹിനെ വെറുതെവിട്ടു

ഭുവനേശ്വര്‍: ആസ്ത്രേലിയന്‍ ക്രൈസ്തവ മിഷനറി ഗ്രഹാം സ്റുവാര്‍ട്ട് സ്റെയിന്‍സിനെയും രണ്ട് മക്കളെയും ചുട്ടുകൊന്ന കേസില്‍ അറസ്റിലായ ധാരാ സിംഹും കൂട്ടാളികളും ഒരു കേസില്‍ നിന്നുകൂടി മോചിതരായി.

സ്റെയിന്‍സും മക്കളും സഞ്ചരിച്ചിരുന്ന ട്രക്ക് കത്തിച്ചുവെന്ന കേസില്‍ ഒറീസയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് ധാരാ സിംഹിനെയും 11 കൂട്ടാളികളെയും വെറതെവിട്ടത്. ഇവര്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്നതിന് ആവശ്യമായ തെളിവില്ലെന്ന് പറഞ്ഞാണ് മജിസ്ട്രേറ്റ് വിധി പ്രഖ്യാപിച്ചത്. തെളിവില്ലെന്നതിന്റെ പേരില്‍ ട്രക്ക് കൊള്ളയടിച്ചുവെന്ന കേസില്‍ നിന്നും സിംഹിനെ കോടതി മോചിപ്പിച്ചിരുന്നു.

1998 ആഗസ്ത് 16നാണ് സ്റെയിന്‍സും മക്കളും കൊല്ലപ്പെട്ടത്. ധാരാസിംഹും കൂട്ടരും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി തീവെക്കുകയായിരുന്നുവെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.

എന്നാല്‍ സ്റെയിന്‍സിനെയും മക്കളെയും കൊന്നുവെന്ന കേസില്‍ ധാരാസിംഹ് ഇപ്പോള്‍ ഒറീസയിലെ ബാരിപാഡാ ജയിലില്‍ കഴിയുകയാണ്. കൊലക്കേസില്‍ ഈ മാസമാദ്യം കോടതി വാദം കേള്‍ക്കല്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ ഒന്നാം വാരത്തിലാണ് ഈ കേസിലെ അടുത്ത വാദം കേള്‍ക്കല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+