കോഴ: പാര്‍ലമെന്റ് സ്തംഭനം തുടരുന്നു
ദില്ലി: ആയുധക്കോഴ വിവാദത്തെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് മാര്‍ച്ച് 22 വ്യാഴാഴ്ചത്തേക്ക് യോഗം പിരിഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഉച്ചവരെ പിരിഞ്ഞ് അതിനു ശേഷം സമ്മേളിക്കുകയാണ് ലോക്സഭ ചെയ്തത്. എന്നാല്‍ വ്യാഴാഴ്ച പ്രതിപക്ഷാംഗങ്ങളുടെ ബഹളം ക്രമാതീതമായി വര്‍ദ്ധിച്ചു. പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധിയുടെ സെക്രട്ടറി വി. ജോര്‍ജിനെതിരെ സിബിഐ അന്വേഷണം തുടങ്ങിയതിനെച്ചൊല്ലി ബിജെപി അംഗങ്ങളും ബഹളം ഉണ്ടാക്കിയതോടെ യോഗം പിരിയുന്നതായി സ്പീക്കര്‍ ജി.എം.സി. ബാലയോഗി പ്രഖ്യാപിച്ചു.
രാജ്യസഭയില്‍ ചെയര്‍മാന്‍ കൃഷന്‍ കാന്ത് സഭയിലെത്തിയ ഉടന്‍ തന്നെ പ്രതിപക്ഷം ബഹളം വെക്കാന്‍ തുടങ്ങി. തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് യോഗം പിരിയുന്നതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം മാര്‍ച്ച് 23 വെള്ളിയാഴ്ചയാണ്. ഇപ്പോഴെത്തെ അവസ്ഥയില്‍ വെള്ളിയാഴ്ചയും സഭാനടപടികള്‍ ചട്ടപ്രകാരം നടക്കാനിടയില്ല.












Click it and Unblock the Notifications