Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തെ സസ്പെന്റ് ചെയ്തു

ചെന്നൈ: മുന്‍ കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരത്തെയും മൂന്ന് കൂട്ടാളികളെയും തമിഴ് മാനിലാ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്തു. എഐഡിഎംകെയുമായി സഖ്യം സ്ഥാപിച്ചതിനെ പരസ്യമായി എതിര്‍ത്ത ചിദംബരത്തെയും മറ്റുള്ളവരെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തങ്ങളുടെ പേരിലാണ് സസ്പെന്റ് ചെയ്തത്.

എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അച്ചടക്ക സമിതിയാണ് ചിദംബരത്തിനെതിരെ നടപടി സ്വീകരിച്ചത്. മാര്‍ച്ച് 22 വ്യാഴാഴ്ച അച്ചടക്കസമിതിയുടെ ചുമതലയുള്ള പാര്‍ട്ടി വൈസ് പ്രസിഡന്റ് മാരിമുത്തുവാണ് ഇക്കാര്യം അറിയിച്ചത്.

ചിദംബരത്തിനും മറ്റുള്ളവര്‍ക്കും വ്യാഴാഴ്ച വൈകുന്നരേത്തോടെ സസ്പെന്‍ഷന്‍ സംബന്ധിച്ച ഷോകോസ് നോട്ടീസ് നല്‍കും. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഇവരോട് ആവശ്യപ്പെടും.

ചിദംബരത്തെ കൂടാതെ എംഎല്‍എമാരായ ബി.രംഗനാഥന്‍, എ.സുന്ദരം, ടിഎംസി ശിവഗംഗ ജില്ലാ പ്രസിഡന്റ് കാസിലിംഗം എന്നിവരെയാണ് പുറത്താക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+