കേരളത്തില്‍ നിന്നും പ്രത്യേക തീവണ്ടി
ദില്ലി: തിരുവനന്തപുരം-ഹസ്റത്ത് നിസാമുദ്ദീന്‍ റൂട്ടില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ പ്രത്യേക തീവണ്ടി ഓടും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണിതെന്ന് മാര്‍ച്ച് 22 വ്യാഴാഴ്ച വടക്കന്‍ റെയില്‍വെ വക്താക്കള്‍ അറിയിച്ചു.
ഏപ്രില്‍ ഒമ്പത്, 28, മെയ് അഞ്ച് എന്നീ ദിവസങ്ങളില്‍ 444-ഡി തീവണ്ടി ഹസ്റത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടും. 443ാം നമ്പര്‍ വണ്ടി ഏപ്രില്‍ 13, മെയ് മൂന്ന്, ഒമ്പത് എന്നീ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നും തിരിച്ച് യാത്ര പുറപ്പെടും.
ഹസ്റത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് പോകുന്ന വഴിയില്‍ കൂടിയാണ് പ്രത്യേക തീവണ്ടി ഓടുക.
ഇതിനു പുറമെ ദില്ലി-ഹൗറ റൂട്ടില്‍ ഓടുന്ന 231/232 വണ്ടി ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ആണ് ഈ വണ്ടി ഓടുന്നത്.












Click it and Unblock the Notifications