നക്ഷത്രവേശ്യാലയറെയ്ഡ്: നാല് പേര്‍ പിടിയില്‍
കൊച്ചി: എറണാകുളം നഗരമധ്യത്തിലെ നക്ഷത്രവേശ്യാലയത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയിലായി.
നഗരത്തിലെ വന്‍കിട ഹോട്ടലുടമയായ ചിറ്റൂര്‍ റോഡ് പിഎസ്കെ ബില്‍ഡിംഗില്‍ രാജാമണി (53), കോതമംഗലം സ്വദേശി ടോമി (20), ചെന്നൈ സ്വദേശിനികളായ ഗീത (22), ലീല (21) എന്നിവരെയാണ് മാര്‍ച്ച് 21 ബുധനാഴ്ച പൊലീസ് അറസ്റ് ചെയ്തത്.
ഒരു മുന്‍കാല മലയാള നടിയുടെ അമ്മയും കുപ്രസിദ്ധ അനാശാസ്യ പ്രവര്‍ത്തകയുമായ പൂക്കാട്ടുപടി ഏലിയാമ്മ നടത്തിവന്നിരുന്ന റിമോട്ട് കണ്‍ട്രോള്‍ വേശ്യാലയത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഏലിയാമ്മയെ പിടികിട്ടിയില്ല. പനമ്പിള്ളി നഗര്‍ ഫസ്റ് ക്രോസ് റോഡിലുള്ള ജി 123 നമ്പര്‍ വീട്ടിലായിരുന്നു വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ഏലിയാമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. നഗരത്തിലും പുറത്തുമുള്ള ഒട്ടേറെ ഉന്നതര്‍ ഇവിടത്തെ പതിവു സന്ദര്‍ശകരാണ്.
കൈരളി അപ്പാര്‍ട്ട്മെന്റിന് സമീപമുള്ള മറ്റൊരു വീട്ടിലിരുന്നാണ് ഏലിയാമ്മ വേശ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ചെന്നൈയില്‍ നിന്നും മറ്റ് വിദൂര സ്ഥലങ്ങളില്‍ നിന്നും സുന്ദരികളായ പെണ്‍കുട്ടികളെ കൊണ്ടുവന്ന് ഇവിടെ ഒരാഴ്ചയോളം താമസിപ്പിക്കുകയായിരുന്നു പതിവ്. മാസങ്ങളായി വേശ്യാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിവ്. ഭക്ഷണം വയ്ക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്ക് ആവശ്യമെങ്കില്‍ മദ്യവും ഗര്‍ഭനിരോധന ഉറകളും നല്‍കിയിരുന്നു.
ഏലിയാമ്മയുടെ സഹായിയായ ടോമിയാണ് ഭക്ഷണം തയാറാക്കിയിരുന്നതും മറ്റ് കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നതുമെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം ഇടപാടുകാരെയും അവര്‍ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങളെയും മാത്രമേ വേശ്യാലയത്തില്‍ പ്രവേശിപ്പിച്ചിരുന്നുള്ളു. ഏതെങ്കിലും സ്ഥിരം ഇടപാടുകാരുടെ പേര് പറഞ്ഞ് സമീപിക്കുന്നവരെ വീട്ടില്‍ നിര്‍ത്തി ഇടപാടുകാരനെ ഫോണില്‍ ബന്ധപ്പെട്ട് ഉറപ്പാക്കിയ ശേഷം മാത്രമേ ബിസിനസ് നടത്താറുണ്ടായിരുന്നുള്ളു.
ഇടപാടുകാരന്‍ സ്വന്തം വാഹനത്തില്‍ വരാന്‍ പാടില്ല. ഒരു നിശ്ചിത സ്ഥലം പറഞ്ഞുറപ്പിച്ച ശേഷം അവിടെയെത്തിയാല്‍ ഏലിയാമ്മയുടെ ഡ്രൈവര്‍ ജോബ് ഇന്‍ഡിക്ക കാറുമായി എത്തും. അടഞ്ഞുകിടക്കുന്ന ഗേറ്റ് കാറെത്തുമ്പോള്‍ തുറന്നുകൊടുക്കേണ്ട ചുമതല ഏലിയാമ്മയുടെ ടോമിക്കാണ്. സമയവും മറ്റും പറഞ്ഞുറപ്പിച്ച ശേഷം ആദ്യം തന്നെ പണം വാങ്ങും. ടോമി പണം കൈരളി അപ്പാര്‍ട്ട്മെന്റിന് സമീപം കാത്തിരിക്കുന്ന ഏലിയാമ്മയ്ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്.
നിശ്ചിത സമയം കഴിയുമ്പോള്‍ ജോബ് കാറുമായി മടങ്ങിയെത്തി ഇടപാടുകാരനെ മടക്കിക്കൊണ്ടുപോകും. ഏലിയാമ്മയുടെ ബിസിനസിനെ പറ്റി പൊലീസിന് വിവരം ലഭിച്ചിട്ട് ഏറെ നാളുകളായി. റെയ്ഡ് നടത്തുമ്പോഴേക്കും ഏലിയാമ്മ കടന്നുകളഞ്ഞിരുന്നു. ഇവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വര്‍ഷങ്ങളായി അനാശാസ്യപ്രവര്‍ത്തനവും വേശ്യാലയവും നടത്തിവരുന്ന ഏലിയാമ്മയെ പല തവണ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. അറസ്റിലായ രണ്ട് യുവതികളും ഒരാഴ്ച മുമ്പ് കൊച്ചിയിലെത്തിയതാണെന്നറിയുന്നു. ഇവര്‍ ചെന്നൈയിലെ അറിയപ്പെടുന്ന എക്സ്ട്രാ നടികളാണ്. പ്രതികളെ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.












Click it and Unblock the Notifications