വിമാനസമയത്തില്‍ മാറ്റം
കൊച്ചി: മാര്‍ച്ച് 25 മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തും. വിമാനം പുറപ്പെടുന്ന സമയത്തിലും തിരികെയെത്തുന്ന സമയത്തിലും മാറ്റമുണ്ടാകും.
ബുധന്‍, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് മസ്കറ്റിലേക്ക് പുറപ്പെടുന്ന ഐസി 974 വിമാനം 25 മുതല്‍ 3.10നാണ് പുറപ്പെടുക. നേരത്തെ ഈ വിമാനം 1.10നായിരുന്നു. ബുധന്‍, ശനി ദിവസങ്ങളില്‍ തന്നെ ദോഹയിലേക്ക് പുറപ്പെടുന്ന വിമാനത്തിന്റെ സമയം 5.10 ആക്കി. നേരത്തെ ഇത് 7.40നായിരുന്നു.
വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയിലെത്തുന്ന ദോഹ-കൊച്ചി ഐസി 992 വിമാനം പുലര്‍ച്ചെ 2.30നെത്തും. നേരത്തെ 5.30 ആയിരുന്നു സമയം. ഇതേ ദിവസങ്ങളില്‍ തന്നെയെത്തുന്ന മസ്കറ്റ്-കൊച്ചി വിമാനം പുലര്‍ച്ചെ 2.10നെത്തും. നേരത്തെ ഇത് 12.10നായിരുന്നു എത്തിയിരുന്നത്.
കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കും ചെന്നൈയിലേക്കുമുള്ള സമയത്തിലും മാറ്റം വരുത്തി. വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ നിന്ന് പുറപ്പെടുന്ന ഐസി992 കൊച്ചി-ഹൈദരാബാദ് വിമാനം പുലര്‍ച്ചെ 3.30നു പുറപ്പെടും. ഇതേ ദിവസങ്ങളില്‍ തന്നെ ചെന്നൈയിലേക്കുള്ള ഐസി 974 വിമാനം 3.10ന് പുറപ്പെടും.
ബുധന്‍, ശനി ദിവസങ്ങളിലെത്തുന്ന ഐസി 973 ചെന്നൈ-കൊച്ചി വിമാനം വൈകീട്ട് അഞ്ചിനും ഐസി 991 ഹൈദരാബാദ്-കൊച്ചി വിമാനം 4.10നുമെത്തും.












Click it and Unblock the Notifications