സിബിഐ അന്വേഷണം: ഹര്‍ജി തള്ളി
കൊച്ചി: കഴിഞ്ഞ വര്‍ഷം ജൂണില്‍ സീനിയര്‍ ഹൈക്കോടതി അഭിഭാഷകനായിരുന്ന പരമേശ്വരന്‍ മുങ്ങിമരിച്ച സംഭവത്തെ കുറിച്ച് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
ആകസ്കമികമായി വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്ന് സംഭവത്തുെറിച്ച് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിരുന്നതായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് ഡിവിഷന്‍ ബഞ്ച് വിധിച്ചു.
ഹൈക്കോടതി ജഡ്ജിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതിനു ശേഷമാണ് പരമേശ്വരനെ കാണാതായത്. ജൂണ്‍ 19ന് കാണാതായ പരമേശ്വരന്റെ മൃതദേഹം നാല് ദിവസത്തിനു ശേഷമാണ് ആലുവ പെരിയാര്‍ പുഴയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications