കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എല്ലിന് എല്‍ഡിഎഫ് മൂന്നു സീറ്റ് നല്‍കും

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗിന് (ഐഎന്‍എല്‍) മൂന്നു സീറ്റ് നല്‍കാന്‍ സിപിഎം തീരുമാനിച്ചതായി അറിയുന്നു.

മാര്‍ച്ച് 20 ചൊവാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചത്. മുന്നണിയില്‍ പ്രവേശനം ലഭിച്ചിട്ടില്ലെങ്കിലും ഉത്തരകേരളത്തില്‍ ഐഎന്‍എല്ലിന് ഉള്ള സ്വാധീനം കണക്കിലെടുത്താണ് മൂന്നു സീറ്റ് നല്‍കാന്‍ സിപിഎം തീരുമാനിച്ചത്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരിക്കും ഐഎന്‍എല്ലിന് സീറ്റുകള്‍ അനുവദിച്ചു കിട്ടുക. മലപ്പുറത്തും എറണാകുളത്തും ഓരോ സീറ്റുകള്‍ വേണമെന്ന് ഐഎന്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സിപിഎം വഴങ്ങിയിട്ടില്ല. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് രണ്ട്, ബേപ്പൂര്‍, വടകര, കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി, പേരാവൂര്‍, എടക്കാട്, കാസര്‍കോട് ജില്ലയില്‍ എന്നീ മണ്ഡലങ്ങളില്‍ ഏതിലെങ്കിലുമായിരിക്കും ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക.

എന്നാല്‍ ഐഎന്‍എല്ലിനെ പ്രീണിപ്പിക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ മറ്റു ഘടകകക്ഷികള്‍ക്ക് രസിച്ചിട്ടില്ലെന്ന് അറിയുന്നു. ചെറുഘടകകക്ഷികളായ എന്‍സിപി, ആര്‍എസ്പി, ജനതാദള്‍ എന്നീ കക്ഷികളാണ് ഇക്കാര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്നത്. ഈ കക്ഷികളുടെ ചില സീറ്റുകള്‍ സിപിഎം പിടിച്ചെടുക്കുമെന്ന് പൊതുവെ കരുതപ്പെടുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X