മാണി കടുംപിടുത്തത്തില്‍; യുഡിഎഫ് ചര്‍ച്ച വഴിമുട്ടി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പ് 14 സീറ്റുകള്‍ വേണമെന്ന വാശിയില്‍ നില്ക്കുന്നതിനെത്തുടര്ന്ന് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി. മാര്‍ച്ച് 21 ബുധനാഴ്ച നടന്ന ചര്‍ച്ചായോഗത്തില്‍ നിന്ന് ഒരു തവണ മാണി ഗ്രൂപ്പ് ഇറങ്ങിപ്പോവുക പോലുമുണ്ടായി.
സീറ്റുകളുടെ എണ്ണം 14 ആക്കണമെന്നും , സീറ്റുകള്‍ വേണമെന്നും ഉള്ള മാണിയുടെ ആവശ്യമാണ് യുഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഈ രണ്ടു സീറ്റുകളുടെ കാര്യത്തില്‍ മാണിയുടെ ആവശ്യത്തിന് വഴങ്ങാന്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) കൂട്ടാക്കിയില്ല. സീറ്റ് മാണിക്കു കൊടുക്കുകയാണെങ്കില്‍ കിട്ടണമെന്നാണ് ജേക്കബ് ഗ്രൂപ്പിന്റെ നിലപാട്.
മാണി പിണങ്ങിപ്പോയതിനെത്തുടര്‍ന്ന് എംഎല്‍എ ഹൗസില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹവുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. യുഡിഎഫില്‍ വളര്‍ച്ച കൈവരിക്കുന്ന കക്ഷി തങ്ങളാണെന്നും അതിനാല്‍ രണ്ടോ മൂന്നോ സീറ്റുകള്‍ ഇത്തവണ കൂടുതല്‍ വേണമെന്നും മാണി നേതാക്കളെ അറിയിച്ചു. സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മാണി വ്യക്തമാക്കി.
മാര്‍ച്ച് 22 വ്യാഴാഴ്ചയും മാണിയുമായി ചര്‍ച്ച നടത്തും. മാര്‍ച്ച് 23 വെള്ളിയാഴ്ചയോടെ പ്രശ്നം പരിഹരിച്ച് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണിയുടെ തീരുമാനം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications