Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധവകളും സംഘടന രൂപീകരിച്ചു

തിരുവനന്തപുരം: എന്തിനും ഏതിനും സംഘടിക്കുന്ന മലയാളിയുടെ സംഘടനാപാടവത്തിന് ഒരു ഉദാഹരണം കൂടി. തലസ്ഥാനനഗരി ആസ്ഥാനമാക്കി വിധവകള്‍ ഓള്‍ കേരളാ വിഡോസ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു.

വിധവകള്‍ക്ക് സുഖദുഃഖങ്ങള്‍ പരസ്പരം പങ്കിടാന്‍ ഒരു വേദിയാണ് സംഘടന കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സുശീലാ നായര്‍ പറഞ്ഞു. രാഷ്ട്രീയക്കാരോട് വിവിധ ആവശ്യങ്ങള്‍ക്കായി വിലപേശാനൊന്നും തങ്ങളില്ലെന്ന് സുശീല വ്യക്തമാക്കി. എന്നാല്‍ ബസ് യാത്രാനിരക്കിലെ സൗജന്യം, വൃദ്ധസദനം പണിയാനുള്ള സഹായം, വായനശാല എന്നിവ കൂടി സംഘടന ലക്ഷ്യമിടുന്നുണ്ടെന്നും സുശീല അറിയിച്ചു.

മനസില്‍ രൂപം കൊണ്ട സംഘനടയുടെ ആശയത്തെ കുറിച്ച് സുശീല ആദ്യം പറഞ്ഞത് സുഹൃത്തായ പ്രസന്നകുമാരിയോടായിരുന്നു. സതേണ്‍ എയര്‍ കമ്മാന്‍ഡര്‍ ജെ. സി. കെ. നായരുടെ വിധവയാണ് സുശീല. ഇന്ന് 20 അംഗങ്ങളാണ് അസോസിയേഷനുള്ളത്. അസോസിയേഷനില്‍ അംഗമാവാനുള്ള യോഗ്യത വിധവയായിരിക്കണമെന്ന് മാത്രമാണ്.

അസോസിയേഷന്റെ ആദ്യയോഗം മാര്‍ച്ച് 25 ഞായറാഴ്ച സംഘടനയുടെ വൈസ് പ്രസിഡന്റും മുന്‍ തിരുവനന്തപുരം മേയര്‍ എം. പി. പത്മനാഭന്റെ വിധവയുമായ കുമാരി പത്മനാഭന്റെ വീട്ടില്‍ നടക്കും.

അസോസിയേഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 091 0471 554560 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+