കോണ്‍ഗ്രസും ഇടതുകക്ഷികളും കുറ്റക്കാര്‍
ദില്ലി: അയോധ്യാ പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിച്ചത് കോണ്‍ഗ്രസും ഇടതുകക്ഷികളുമാണെന്ന് കേന്ദ്ര മാനവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി.
അയോധ്യാ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ മുമ്പാകെ മാര്‍ച്ച് 23 വെള്ളിയാഴ്ച തെളിവ് നല്‍കവെയാണ് ജോഷി ഇക്കാര്യം പറഞ്ഞത്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ ചരിത്രപരമായ ഈ പ്രശ്നത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള തര്‍ക്കമായി മാറ്റിയത് കോണ്‍ഗ്രസും ഇടതുകക്ഷികളുമാണെന്ന് ജോഷി കമ്മീഷനെ അറിയിച്ചു.
വി. പി. സിംഹിന്റെ നേതൃത്വത്തിലുള്ള ജനതാദളും മുലായംസിംഗ് യാദവും ചില മുസ്ലീം നേതാക്കളും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി അയോധ്യാ പ്രശ്നത്തെ ഉപയോഗിച്ചുവെന്നും ജോഷി പറഞ്ഞു.












Click it and Unblock the Notifications