ബൈബിള്‍ കത്തിച്ചതിന് മൂന്ന് പേര്‍ പിടിയില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ രംഗ റെഡ്ഡി ജില്ലയില്‍ സുവിശേഷം നടന്നിരുന്ന ടെന്റ് ആക്രമിക്കുകയും ബൈബിള്‍ കത്തിക്കുകയും ചെയ്ത മൂന്ന് പേര്‍ പിടിയിലായി.
മാര്‍ച്ച് 22 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ചേവല്ല എന്ന സ്ഥലത്ത് സുവിശേഷ പ്രസംഗം നടക്കവെ 16 അക്രമികള്‍ ടെന്റിനുള്ളില്‍ ഇരച്ചുകയറുകയും ടെന്റ് വലിച്ച് താഴെയിടുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു. ഹാളിലുണ്ടായിരുന്ന ബൈബിളുകള്‍ അക്രമികള്‍ വലിച്ചുകീറി എറിഞ്ഞു.
ആഭ്യന്തരമന്ത്രി ടി. ദേവേന്ദര്‍ ഗൗഡ് സംഭവസ്ഥലം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡും സംഭവത്തെ ശക്തമായി അപലപിച്ചു.












Click it and Unblock the Notifications