ജോര്‍ജിനെതിരെ ഗൂഢാലോചന: ഇടതുപാര്‍ട്ടികള്‍
ദില്ലി: സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്റ് ജോര്‍ജിനെതിരെ സിബിഐ കേസെടുത്തത് തെഹല്‍ക വിവാദം മറച്ചുവയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐയും സിപിഎമ്മും അഭിപ്രായപ്പെട്ടു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത് മാര്‍ച്ച് 23 വെള്ളിയാഴ്ച ആരോപിച്ചു. പണം വാങ്ങുന്നതായി വീഡിയോ കാസറ്റില്‍ കണ്ടവര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്താണെന്നും സുര്‍ജിത് ചോദിച്ചു. ജോര്‍ജിനെതിരായ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും വിശേഷിപ്പിച്ചു.
രാജി വച്ച ശേഷം വിശദീകരണത്തിനായി ജോര്‍ജ് ഫെര്‍ണാണ്ടസിന് ദൂരദര്‍ശനില്‍ സമയം നല്‍കിയതിനെയും ഇടതുപാര്‍ട്ടികള്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്ത ിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്താനാണ് ഫെര്‍ണാണ്ടസ് ദൂരദര്‍ശന്‍ ഉപയോഗിച്ചതെന്ന് സുര്‍ജിത് കുറ്റപ്പെടുത്തി. ഫെര്‍ണാണ്ടസിന് ദൂരദര്‍ശനില്‍ സമയം നല്‍കിയതു വഴി ബിജെപി സര്‍ക്കാര്‍ ഒരു തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഡി. രാജ പറഞ്ഞു.












Click it and Unblock the Notifications