പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചു
ദില്ലി: ആയുധക്കോഴ വിവാദം പ്രക്ഷുബ്ധമാക്കിയ പാര്‍ലമെന്റ്ിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചു. അടുത്ത സമ്മേളനം ഏപ്രില്‍ 16 തിങ്കളാഴ്ച തുടങ്ങും.
ആയുധക്കോഴ വിവാദത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ എട്ടാം ദിവസവും പാര്‍ലമെന്റ് സ്തംഭിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം ഇരുസഭകളും വിട്ടത്. മാര്‍ച്ച് 23 വെള്ളിയാഴ്ച യോഗം ചേര്‍ന്ന ഉടന്‍ തന്നെ ഇരുസഭകളിലും ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം കൂട്ടി.
ലോക്സഭ തുടങ്ങിയ ഉടന്‍ തന്നെ നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷം സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സ്പീക്കര്‍ ജി.എം.സി. ബാലയോഗി ഉച്ചയ്ക്ക് 12 മണിവരെ യോഗം പിരിയുന്നതായി പ്രഖ്യാപിച്ചു.
12 മണിക്ക് വീണ്ടും യോഗം ചേര്‍ന്നപ്പോഴും അവസ്ഥയ്ക്ക് മാറ്റമില്ലായിരുന്നു. ഭഗത് സിംഹ്, സുഖ്ദേവ്, രാജ്ഗുരു എന്നിവര്‍ക്ക് 70ാം രക്തസാക്ഷിവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ഉടന്‍ തന്നെ പ്രതിപക്ഷം ബഹളവുമായി വീണ്ടും എഴുന്നേറ്റു. തുടര്‍ന്ന് ഏപ്രില്‍ 16 വരെ സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
രാജ്യസഭയിലും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഉടന്‍ ബഹളം ഉണ്ടായി. ആദ്യം ഉച്ചയ്ക്ക് 12.00 മണിവരെയും തുടര്‍ന്ന് ഏപ്രില്‍ 16 വരെയും സഭ പിരിയുന്നതായി അധ്യക്ഷന്‍ കൃഷന്‍ കാന്ത് പ്രഖ്യാപിച്ചു.
ഈ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ കാര്യപരിപാടികളെല്ലാം അവതാളത്തിലാവുകയായിരുന്നു. മാര്‍ച്ച് 13 ചൊവാഴ്ച പൊട്ടിപ്പുറപ്പെട്ട ആയുധക്കോഴ വിവാദത്തെത്തുടര്‍ന്ന് ഇരുസഭകളും പ്രക്ഷുബ്ധമായി. ഇതിനിടയില്‍ അടുത്ത വര്‍ഷത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് പാസ്സാക്കിയത്. കേന്ദ്രബജറ്റും റെയില്‍വെ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചു.












Click it and Unblock the Notifications