എറണാകുളത്ത് യുഡിഎഫ് സീറ്റ് തര്‍ക്കം
കൊച്ചി: എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ മണ്ഡലങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. യുഡിഎഫ് സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇത് സംബന്ധിച്ച തീരുമാനത്തിലെത്തുന്നതിനുള്ള മാരത്തോണ്‍ ചര്‍ച്ച എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കുകയാണ്.
നിലവില്‍ അംഗീകരിച്ച ലിസ്റ് പ്രകാരം കെ.ബാബു-തൃപ്പൂണിത്തുറ, ഡൊമിനിക് പ്രസന്റേഷന്‍-പള്ളുരുത്തി, പ്രൊഫ.കെ.വി.തോമസ്-എറണാകുളം, ഡോ.എം.എ.കുട്ടപ്പന്‍-ഞാറയ്ക്കല്‍, പി.പി.തങ്കച്ചന്‍-പെരുമ്പാവൂര്‍, പി.ജെ.ജോയി-അങ്കമാലി എന്നിവരാണ് തീരുമാനമായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. കുന്നത്തുനാട്, പറവൂര്‍, കോതമംഗലം സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല.
സിറ്റിംഗ് എംഎല്‍എമാര്‍ അതാത് മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന് ഏകദേശ ധാരണ നിലനില്‍ക്കുന്നുണ്ടെങ്കിലും ഡോമിനിക് പ്രസന്റേഷന്‍, കെ.മുഹമ്മദാലി എന്നിവര്‍ മണ്ഡലം മാറുന്നതിന് സമ്മര്‍ദം നേരിടുന്നുണ്ട്. കുന്നത്തുനാട് മണ്ഡലത്തില്‍ 96ല്‍ പരാജയപ്പെട്ട മുസ്തഫയ്ക്കു പുറമെ ബെന്നി ബഹനാനും രംഗത്തുണ്ട്.
എറണാകുളം ജില്ലയില്‍ സീറ്റ് വേണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കടുംപിടുത്തം തുടരുകയാണ്. ഇതിന് വഴങ്ങിയാല്‍ പ്രമുഖ നേതാക്കളുടെയും സ്വന്തം അണികളുടെയും അതൃപ്തി കോണ്‍ഗ്രസ് നേതൃത്വം ഏറ്റുവാങ്ങേണ്ടിവരും. ഇതിനിടെ മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും മട്ടാഞ്ചേരിയില്‍ മുസ്ലിം ലീഗും പ്രചാരണം തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications