Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ പ്രാതിനിധ്യത്തിന് സിപിഎം ശ്രമം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് സീറ്റ് നല്‍കുന്നത് സിപിഎമ്മിന് തലവേദനയാകുന്നു. വനിതാപ്രാതിനിധ്യം നല്‍കിയില്ലെന്ന ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് പാര്‍ട്ടി.

തിരുവനന്തപുരം ജില്ലയില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ എങ്ങനെയെങ്കിലും മത്സരിപ്പിക്കാനുള്ള സിപിഎം ശ്രമത്തിന് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ നിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ്. മണ്ഡലത്തില്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗം അഡ്വ. ഉമ്മറിന്റെ മകള്‍ ബിന്ദു ഉമ്മറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ മണ്ഡലം കമ്മിറ്റി എതിര്‍ക്കുകയാണ്.

ഇവിടെ സിറ്റിംഗ് എംഎല്‍എ ആയ കടകംപള്ളി സുരേന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് 27 അംഗ മണ്ഡലം കമ്മിറ്റിയിലെ 26 പേരും ആവശ്യപ്പെട്ടിരിക്കുകയാണ്. കടകംപള്ളിയെ നിര്‍ത്താനായിരുന്നു പാര്‍ട്ടിയുടെ നീക്കം.

വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള വെപ്രാളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എന്‍സിപിയുടെ സീറ്റായ തിരുവനന്തപുരം കണ്ണ് വച്ചിരിക്കുകയാണ് സിപിഎം. എന്‍സിപിയുടെ സീറ്റ് പിടിച്ചെടുത്ത് അതില്‍ മേയര്‍ യെ നിര്‍ത്താനുള്ള ശ്രമവും പാര്‍ട്ടി നടത്തുന്നുണ്ട്. എന്‍സിപി വഴങ്ങിയില്ലെങ്കില്‍ സിപിഎം വെട്ടിലാകും. തിരുവനന്തപുരം യെ നിര്‍ത്താനായിരുന്നു പാര്‍ട്ടി ആദ്യം ആലോചിച്ചത്. എന്നാല്‍ വിജയസാധ്യത കണക്കിലെടുത്ത് എം. വിജയകുമാറിനെ തന്നെ നാലാമതും മത്സരിപ്പിക്കാന്‍ സിപിഎം നിര്‍ബന്ധിതമാവുകയായിരുന്നു.

നിയമസഭയില്‍ 41 സീറ്റുകളുള്ള സിപിഎമ്മിന് അഞ്ച് വനിതാ എംഎല്‍എമാരാണുള്ളത്. യില്‍ നിന്നും വിജയിച്ച ജെ. മെഴ്സിക്കുട്ടിയമ്മ, യില്‍ നിന്നും വിജയിച്ച സുശീലാ ഗോപാലന്‍, ശ്രീകൃഷ്ണപുരത്തു നിന്നും വിജയിച്ച ഗിരിജാ സുരേന്ദ്രന്‍, പേരാമ്പ്രയില്‍ നിന്നും വിജയിച്ച എന്‍. കെ. രാധ, കൂത്തുപറമ്പില്‍ നിന്നും വിജയിച്ച കെ. കെ. ഷൈലജ ടീച്ചര്‍ എന്നിവരാണ് സിപിഎമ്മിന്റെ വനിതാ എംഎല്‍എമാര്‍.

ഇതില്‍ സുശീലാ ഗോപാലനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു കഴിഞ്ഞു. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യവും പരുങ്ങലിലാണ്. അതിനാലാണ് അഞ്ച് തികയ്ക്കാന്‍ സിപിഎം പെടാപ്പാട് പെടുന്നത്. 18 സീറ്റുകളുള്ള സിപിഐ പോലും വിജയിക്കുമെന്നുറപ്പുള്ള സീറ്റുകളില്‍ രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് സിപിഎമ്മിന് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ കൂടി മത്സരരംഗത്തിറക്കിയേ മതിയാവൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+