ഹരിപ്പാട് പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം
ഹരിപ്പാട് : പടക്കനിര്‍മ്മാണശാല പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു പിഞ്ചു കുഞ്ഞടക്കം എട്ടുപേര്‍ക്ക് പൊള്ളലേറ്റു.രണ്ടു വീടുകള്‍ സ്ഫോടനത്തില്‍ ചിതറി.
പടക്കനിര്‍മ്മാണശാലയുടെ ഉടമ രാജന്‍(30),ഭാര്യ ശാന്തി, മകന്‍ സുരാജ്, ഇയാളുടെ ഭാര്യ സലി, സുരാജിന്റെ നാലു വയസ്സായ കുട്ടി, പടക്കനിര്‍മ്മാണശാലയിലെ മൂന്നു ജീവനക്കാര്‍ എന്നിവര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. മാര്‍ച്ച് 23 വെള്ളിയാഴ്ച പുലര്‍ച്ചെ 5.20 നാണ് അപകടമുണ്ടായത്. വളരെ ശ്രമത്തിന് ശേഷം രാവിലെ ഒമ്പത് മണിയോടെയാണ് തീയണച്ചത്.
കൊട്ടാരക്കര പൊരുവഴി പട്ടാഴി ക്ഷേത്ര ഉത്സവത്തിന് വെടിക്കെട്ട് നടത്താന്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ചാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. നങ്ങ്യാര്‍കുളങ്ങര-മാവേലിക്കര റോഡില്‍ മുട്ടം ജംഗ്ഷന് സമീപത്തുള്ള വീടും അതിനോട് ചേര്‍ന്നുള്ള പടക്കനിര്‍മ്മാണശാലയുമാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. പുളിമൂട്ടില്‍ കാവില്‍ രാജന്റെ പടക്കനിര്‍മ്മാണശാലയും വീടുമാണ് പൊട്ടിത്തെറിച്ചത്.
വലിയ ശബ്ദത്തോടുകൂടിയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ അടുത്തുള്ള വീടുകളിലേക്കും വീര്യമേറിയ പടക്കങ്ങള്‍ ചെന്നു വീണു. രാജന്റെ വീടിന് സമീപമുള്ള പത്തോളം വീടുകള്‍ക്കും കേടുപറ്റി. മുട്ടം ഹരീഷ്ഭവനില്‍ ശിവരാജന്‍, കൊരണ്ടിപ്പള്ളില്‍ എന്‍.സി.പ്രസാദ്, ബ്രഹ്മപ്രസാദ് എന്നിവരുടെ വീടിന്റെ മേല്ക്കൂരകള്‍ക്കാണ് കേടുപറ്റിയത്.












Click it and Unblock the Notifications