കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യദുരന്തക്കേസ് വിചാരണ 26 മുതല്‍

  • By Staff
Google Oneindia Malayalam News

കൊല്ലം: കല്ലുവാതുക്കല്‍, പള്ളിക്കല്‍ മദ്യദുരന്തക്കേസിന്റെ വിചാരണ മാര്‍ച്ച് 26 തിങ്കളാഴ്ച കൊല്ലം ജില്ലാ കോടതിയില്‍ ആരംഭിക്കും. കേസില്‍ ഇതുവരെ അറസ്റിലായ 40 പേര്‍ക്കെതിരായ കുറ്റപത്രം 26ന് കോടതിയില്‍ വായിച്ചുകേള്‍പ്പിക്കും.

മൊത്തം 48 പേരാണ് കേസില്‍ പ്രതികളായുള്ളത്. ഇതില്‍ നാല് പേര്‍ മരിച്ചുപോയി. മൂന്ന് പേരെ ഇനിയും പിടികിട്ടാനുണ്ട്. 40 പേര്‍ക്കെതിരായ കുറ്റപത്രം പൊലീസ് നേരത്തെ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 13-ാം പ്രതിയായ സലിന്‍രാജ് എന്ന സല്യൂട്ടനെതിരായ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. മണിച്ചന്റെ ഭാര്യ ഉഷ, മഹേഷ്, അഷറഫ് എന്നിവരെയാണ് പിടികിട്ടാനുള്ളത്.

കേസിലെ ഒരു പ്രതിക്കും ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, നിയമവിരുദ്ധമായി മദ്യം സൂക്ഷിക്കുകയും കടത്തുകയും വില്‍ക്കുകയും ചെയ്യുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 848 സാക്ഷികളാണ് കേസിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X