Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രികക്ക് അന്തിമരൂപം നല്‍കാന്‍ ഇടതുമുന്നണി മാര്‍ച്ച് 23 വെള്ളിയാഴ് തിരുവനന്തപുരത്ത് യോഗം ചേരുന്നു. യോഗത്തില്‍ സീറ്റു വിഭജനക്കാര്യം ചര്‍ച്ച ചെയ്തേക്കുമെങ്കിലും പ്രകടന പത്രികക്ക് അന്തിമരൂപം നല്‍കിയതിനു ശേഷമേ ഇക്കാര്യത്തിലേക്ക് കടക്കുകയുള്ളൂ.

കൃഷി, വിവരസാങ്കേതിക വിദ്യ, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രകടന പത്രികയുടെ കരട് രൂപം തയ്യാറായിട്ടുണ്ട്. കരടിന് രൂപം നല്‍കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ച ശേഷം വെള്ളിയാഴ്ചത്തെ യോഗം പ്രകടനപത്രികക്ക് അന്തിമരൂപം നല്‍കും.

പ്രകടനപത്രികക്ക് അന്തിമരൂപം നല്‍കിയാല്‍ സീറ്റു വിഭജന ചര്‍ച്ച നടക്കും. മാര്‍ച്ച് 25 ഞായറാഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ മുന്നണിയില്‍. അതിനു മുമ്പു തന്നെ സീറ്റ് വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുക എന്നതായിരിക്കും യോഗത്തിന്റെ ലക്ഷ്യം.

സിപിഐ, കേരള കോണ്‍ഗ്രസ് (ജെ) എന്നീ കക്ഷികളുടെ സീറ്റുകളുടെ കാര്യത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാകാനിടയില്ല. എന്നാല്‍ എന്‍സിപി, ആര്‍എസ്പി, ജനതാദള്‍ എന്നീ കക്ഷികളുടെ ചില സീറ്റുകള്‍ സിപിഎം പിടിച്ചെടുത്തേക്കും. ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയസാധ്യതയെന്ന് സിപിഎമ്മിന്റെ അതാതു പ്രാദേശിക കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തവണ ജനതാദളിന് 13ഉം എന്‍സിപിക്ക് 11ഉം ആര്‍എസ്പിക്ക് ആറും സീറ്റുകളാണ് ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+