മാണി ഇടഞ്ഞ് തന്നെ
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (മാണി) പിടിവാശി തുടരുന്നതിനാല്‍ യുഡിഎഫിലെ സീറ്റ് വിഭജനചര്‍ച്ചയിലെ പ്രതിസന്ധി തുടരുന്നു. 11 സീറ്റുകളില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നതാണ് മാണിയുടെ നിലപാട്.
മാണി ആദ്യം ആവശ്യപ്പെട്ടിരുന്നത് 14 സീറ്റുകളാണ്. എന്നാല്‍ 10 സീറ്റുകളില്‍ ഒതുങ്ങണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മാണിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് 11 സീറ്റില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് മാണി വ്യക്തമാക്കിയത്. മാര്‍ച്ച് 22 വ്യാഴാഴ്ച യുഡിഎഫ് ഘടകകക്ഷികള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെങ്കിലും മാണിയുമായി ചര്‍ച്ചയൊന്നുമുണ്ടായില്ല. പക്ഷെ 10 സീറ്റില്‍ ഒതുങ്ങണമെന്ന സമ്മര്‍ദ്ദം മാണിയുടെ മേല്‍ കൂടിവരികയാണ്.
ഇതിനു പുറമെയാണ് മാണി-ജേക്കബ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടം. , മണ്ഡലങ്ങളാണ് തര്‍ക്കവിഷയം. ക്ക് പകരം നല്‍കുകയാണെങ്കില്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് ജേക്കബ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുടെ കാര്യം മാണിയുടെ നിലപാടിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. എന്തുതന്നെയായാലും വിട്ടുകൊടുക്കില്ലെന്നാണ് മാണിയുടെ നിലപാട്. മാര്‍ച്ച് 23 വെള്ളിയാഴ്ച കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് (മാണി) സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് കരുതുന്നു.
അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് 23 വെള്ളിയാഴ്ച കേരളത്തില്‍ എത്തുകയാണ്. കോണ്‍ഗ്രസിലെ സീറ്റു വിഭജനം പൂര്‍ത്തിയാക്കുക എന്നതാണ് ആസാദിന്റെ പര്യടനലക്ഷ്യം. ഘടകകക്ഷികളുടെ സീറ്റുവിഭജനം പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ആസാദിന്റെ ദൗത്യം തുടങ്ങാന്‍ ഇനിയും സമയമെടുത്തേക്കും.












Click it and Unblock the Notifications