മാര്‍ പടിയറയുടെ ചരമവാര്‍ഷികം ആചരിച്ചു
കൊച്ചി: കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. 2000 മാര്‍ച്ച് 23നാണ് ആന്റണി പടിയറ കാലം ചെയ്തത്.
മാര്‍ച്ച് 23 വെള്ളിയാഴ്ച രാവിലെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു. ദിവ്യബലിക്കിടയില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന സ്നേഹവിരുന്നിലും പ്രാര്‍ത്ഥനാ ശുശ്രൂഷയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും ചടങ്ങുകളില്‍ സംബന്ധിച്ചു.
അവസാന നാളുകളില്‍ മാര്‍ പടിയറ വിശ്രമിച്ചിരുന്ന കാക്കനാട് കര്‍ദിനാള്‍ പടിയറ ചികിത്സാ കേന്ദ്രത്തില്‍ എറണാകുളം അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹ ദിവ്യബലിയും നടന്നു. തുടര്‍ന്ന് ഫാ. ജോര്‍ജ് കാനംകുടം, സിസ്റര്‍ മരിയ, സിസ്റര്‍ നിര്‍മല തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും നടന്നു.












Click it and Unblock the Notifications