വേനല്‍ വന്നു; ആദിത്യപൂജ തുടങ്ങി
അമ്പലപ്പുഴ: വേനലിന്റെ വരവോടെ മദ്ധ്യതിരുവിതാംകൂറിലെ ചില പ്രദേശങ്ങളിലെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ ആദിത്യപൂജകള് തുടങ്ങി.
വേനല്‍ കടുത്തതോടെയാണ് പൂജകള്‍ തുടങ്ങിയിട്ടുള്ളത്. അമ്പലപ്പുഴ താലൂക്കിലെ വടക്കുഭാഗങ്ങളിലും ചേര്‍ത്തല, വൈക്കം പ്രദേശങ്ങളിലുമാണ് പരമ്പരാഗതമായി ആദിത്യ പൂജ നടക്കുന്നത്. മീനം പിറന്നതോടെ ഇക്കുറിയും പലയിടങ്ങളിലും ആദിത്യപൂജ തുടങ്ങിക്കഴിഞ്ഞു. മേടം പത്തുവരെ ആദിത്യപൂജകള് നടക്കും.
കടുത്ത വേനലില്‍ നിന്നും വിളവുകളെ രക്ഷിക്കാനായി സൂര്യനെ പ്രീതിപ്പെടുത്താന്‍ പൂജ സഹായിക്കുമെന്നാണ് വിശ്വാസം. സൂര്യന്റെ സഹായത്തോടെ നല്ല വിളവുകള്‍ കിട്ടിയതിന്റെ ആദരസൂചകമായാണ് പൂജ നടത്തുന്നതെന്നും വിശ്വാസമുണ്ട്. പ്രകൃതിക്ഷോഭം ഉണ്ടാകാതിരിക്കാനാണ് സൂര്യനെ ആരാധിക്കുന്നതെന്നും ചിലര്‍ വിശ്വസിക്കുന്നു. ദ്രാവിഡരും ഇതുപോലെ സൂര്യനെ ആരാധിച്ചിരുന്നുവെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.
അപ്പമുണ്ടാക്കി സൂര്യന് നിവേദിക്കുന്നതാണ് ആദിത്യപൂജയുടെ പ്രധാന ചടങ്ങ്. അപ്പം ഒരു പ്രത്യേക രീതിയില്‍ താലത്തില്‍ അടുക്കിയ ശേഷം വിളവെടുപ്പ് കഴിഞ്ഞ പാടത്തിന്റെ മധ്യത്തില്‍ വന്ന് സൂര്യന് അഭിമുഖമായി ഉയര്‍ത്തിക്കാട്ടുന്നു. ഉച്ചയ്ക്ക് മുമ്പാണ് അപ്പം നിവേദിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications