Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കല്‍ക്കൂടി യുഎന്‍ അധ്യക്ഷനാവാന്‍ തയ്യാര്‍: അന്നന്‍

ന്യൂയോര്‍ക്ക്: ഒരിക്കല്‍ക്കൂടി തന്നെ ഐക്യരാഷ്ട്ര സഭാ (യുഎന്‍) സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കുകയാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍. മാര്‍ച്ച് 22 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് അന്നന്‍ ഇക്കാര്യം സൂചിപ്പിച്ചത്.

വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, പ്രത്യേകിച്ചും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ, വീണ്ടും താന്‍ സെക്രട്ടറി ജനറലായി കാണുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് അന്നന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച സഭയിലെ ആഫ്രിക്കന്‍ അംഗരാഷ്ട്രങ്ങള്‍ അന്നനെ പിന്തുണയ്ക്കുന്ന പ്രസ്താവന ഇറക്കിയിരുന്നു. എങ്കിലും വീണ്ടും ഈ പരമോന്നതസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക എളുപ്പമല്ലെന്ന് അന്നന്‍ കൂട്ടിച്ചേര്‍ത്തു.

സെക്രട്ടറി ജനറലായിരുന്നപ്പോള്‍ തന്റെ ജീവിതം ഐക്യരാഷ്ട്രസഭയുടെ ആദര്‍ശങ്ങളും മൂല്യങ്ങളം വിപുലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്ന് അന്നന്‍ പറഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പുകളിലും സമാധാന പ്രവര്‍ത്തനങ്ങളിലും ഐക്യരാഷ്ട്രസഭാ പ്രവര്‍ത്തകര്‍ കാണിച്ച ത്യാഗമനോഭാവത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

2001 അവസാനത്തോടെ അന്നന്റെ യുഎന്‍ സെക്രട്ടറി ജനറല്‍ കാലാവധി അവസാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+