Get Updates
Get notified of breaking news, exclusive insights, and must-see stories!

മിര്‍ ഭൂമിയില്‍ പതിച്ചു

Mirഓക്ക്ലണ്ട്: പതിനഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം റഷ്യന്‍ ബഹിരാകാശ നിലയം പസഫിക് സമുദ്രത്തിനു മുകളില്‍ പൊട്ടിച്ചിതറി. ഇടക്കിടെ ഉണ്ടായ അപകടങ്ങളും യന്ത്രത്തകരാറുകളും കാരണം ശാസ്ത്രജ്ഞര്‍ മിര്‍ നിലയത്തെ ആകാശത്തുവെച്ച് നശിപ്പിച്ച് ഭൂമിയിലേക്കെത്തിക്കുകയായിരുന്നു. മാര്‍ച്ച് 23 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30ഓടെയാണ് ദക്ഷിണ പസഫിക് സമുദ്രത്തില്‍ മിര്‍ പതിച്ചത്.

ന്യൂസിലാണ്ടിനും ചിലിക്കും ഇടയിലുള്ള സമുദ്രഭാഗത്താണ് മിര്‍ നിലയത്തിന്റെ കഷ്ണങ്ങള്‍ തെറിച്ചു വീണത്. ഇന്ത്യന്‍ സമയം മാര്‍ച്ച് 23 വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് മിറിനെ തകര്‍ക്കുന്ന പ്രക്രിയ തുടങ്ങിയത്. മൂന്നു റോക്കറ്റുകള്‍ 20 മിനിറ്റുകൊണ്ട് ആദ്യഘട്ടം തകര്‍ക്കല്‍ നടത്തി.

24 മിനിറ്റു നീണ്ടു നിന്ന രണ്ടാം ഘട്ടം ഭൂമിക്ക് 159 കിലോമീറ്റര്‍ മുകളില്‍ വെച്ചാണ് നടത്തിയത്. സഹാറാ മരുഭൂമിക്ക് മുകളില്‍ വെച്ചായിരുന്നു മൂന്നാം ഘട്ടം തകര്‍ക്കല്‍. ഇന്ത്യന്‍ സമയം 10.30നായിരുന്നു ഇത്. തുടര്‍ന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തിയ മിറിനെ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം താഴേക്കു കൊണ്ടുവന്നു. 11.30ഓടു കൂടി അന്തരീക്ഷത്തിലെത്തിയ മിര്‍ 80 കിലോമീറ്റര്‍ മുകളില്‍ വെച്ച് പൊട്ടിത്തെറിച്ച് ആയിരത്തോളം കഷ്ണങ്ങളായി ചിതറി പസഫിക് സമുദ്രത്തില്‍ വീണു.

മനുഷ്യന്‍ ഉണ്ടാക്കിയ ഏറ്റവും വലിയ ബഹിരാകാശ നിലയമായ മിറിന്റെ മിക്കവാറും ഭാഗങ്ങള്‍ ആകാശത്തു വെച്ചു തന്നെ കത്തിച്ചു നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 50 ടണ്ണോളം ഭാരം വരുന്ന 1,500ഓളം കഷ്ണങ്ങള്‍ സമുദ്രത്തില്‍ തന്നെ പതിച്ചു.

തീകൊണ്ട് പ്രകാശ ഗോളം സൃഷ്ടിച്ചാണ് മിര്‍ തന്റെ അന്ത്യയാത്ര പൂര്‍ത്തിയാക്കിയത്. ഫിജി ദ്വീപിലെ ജനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഒരിക്കലും മറക്കാത്ത അനുഭവമായി ഈ അഗ്നിസ്ഫുലിംഗങ്ങള്‍.

ശൂന്യാകാശത്ത് ശാസ്ത്രജ്ഞര്‍ക്ക് താമസിച്ച് പരീക്ഷണങ്ങള്‍ നടത്താന്‍ സോവിയറ്റ് യൂണിയന്‍ 1986ലാണ് മിര്‍ വിക്ഷേപിക്കുന്നത്. റഷ്യന്‍ ശാസ്ത്രജ്ഞരെക്കൂടാതെ അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും മിര്‍ നിലയത്തിലെത്തി വസിച്ചിട്ടുണ്ട്. 1991 സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴും മിര്‍ നിലകൊണ്ടു. ഏതാണ്ട് 20,000ത്തോള ബഹിരാകാശ പരീക്ഷണങ്ങള്‍ മിറില്‍ വെച്ച് നടത്തിയി.

എന്നാല്‍ അടുത്തിടെ മിറിന്റെ പ്രവര്‍ത്തനം ആകെ തകരാിലായി. 1997ല്‍ ഓക്സിജന്‍ ഉണ്ടാക്കുന്ന സംവിധാനകം കത്തിപ്പോയതിനെത്തുടര്‍ന്ന് മിറിലുണ്ടായിരുന്ന ശാസ്ത്രജ്ഞരുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന വക്കിലെത്തി. മാസങ്ങള്‍ക്കു ശേഷം മറ്റൊരു ബഹിരാകാശവാഹനവുമായി കൂട്ടിയിടിച്ച മിറിനെ വളരെ പാടുപെട്ടാണ് ശാസ്ത്രജ്ഞര്‍ രക്ഷിച്ചെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+