കോണ്‍ഗ്രസ് ജനാധിപത്യ മര്യാദ ലംഘിക്കുന്നു
ദില്ലി: സര്‍ക്കാരിനെതിരെയുള്ള തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് ജനാധിപത്യ മര്യാദ ലംഘിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപിയുടെ പുതിയ ദേശീയപ്രസിഡന്റ് ജന കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ബിജെപിയോടുള്ള അന്ധമായ വിരോധവും ജനാധിപത്യ സമ്പ്രദായങ്ങളെ ബഹുമാനിക്കാത്ത ഉത്തരവാദത്തമില്ലാത്ത നേതൃത്വവുമാണ് കോണ്‍ഗ്രസിനുള്ളത്. തെഹല്‍കാ റിപ്പോര്‍ട്ടിലെ ഒറ്റ ആരോപണവും തെളിയിക്കപ്പെടാത്തതാണെങ്കിലും അതിന്റെ പേരില്‍ ഒരാഴ്ചയായി പാര്‍ലമെന്റ് നടപടികള്‍ കോണ്‍ഗ്രസ് തടസപ്പെടുത്തുശയാണ്----അദ്ദേഹം പറഞ്ഞു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം മാര്‍ച്ച് 24 ശനിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ പ്രശ്നത്തെ കുറിച്ച് ഒരു സംവാദത്തിന് സര്‍ക്കാര്‍ തയ്യാറാണെങ്കിലും കോണ്‍ഗ്രസ് അതിനൊരുക്കമല്ല. യാതൊരു ചര്‍ച്ചയും കൂടാതെ സര്‍ക്കാര്‍ രാജി വെക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ജനാധിപത്യസമ്പ്രദായത്തില്‍ അത്തരമൊരു ആവശ്യത്തിന് എന്ത് സ്ഥാനമാണുള്ളത്.
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഉണ്ടായ അഴിമതി ആരോപണത്തെ കുറിച്ച് അന്നത്തെ പ്രതിപക്ഷം ചര്‍ച്ചയ്ക്കും അന്വേഷണത്തിനും ആവശ്യപ്പെട്ടിരുന്നു. അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇപ്പോഴാകട്ടെ ഭരണപക്ഷം ചര്‍ച്ചയ്ക്കും സംവാദത്തിനും തയ്യാറാണെങ്കിലും കോണ്‍ഗ്രസ് അതിന് ഒരുക്കമല്ല.
എന്‍ഡിഎയിലെ എല്ലാ കക്ഷികളും വാജ്പേയിയുടെ നേതൃത്വത്തിന് കീഴില്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications