കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് മെയ് ആദ്യവാരമായേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് ആദ്യവാരത്തിലേക്ക് നീളുമെന്ന് സൂചന.

തിരഞ്ഞെടുപ്പ് തീയതി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ മാര്‍ച്ച് 27ന് തമിഴ്നാട്ടില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയതിനു ശേഷമായിരുക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്.

അസം ഒഴികെയുള്ള നാല് സംസ്ഥാനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ഒരു ദിവസം നടത്തണമെന്ന അഭിപ്രായമാണുള്ളത്. മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അസം സര്‍ക്കാര്‍ പറയുന്നത്.

വിഷു തുടങ്ങിയ ആഘോഷങ്ങള്‍ നടക്കുന്നതുകൊണ്ട് മെയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തമിഴ്നാടിന്റെയും അസമിന്റെയും ആവശ്യം.

മെയ് 28നാണ് കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 21നും പശ്ചിമബംഗാള്‍, പോണ്ടിച്ചേരി, അസം നിയമസഭകളുടെ കാലാവധി ജൂണ്‍ 11നും അവസാനിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X