കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രില്‍ 16ന് പൊതുപണിമുടക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ജനവിരുദ്ധബജറ്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ഏപ്രില്‍ 16 തിങ്കളാഴ്ച രാജ്യവ്യാപകമായി പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു.

എഐടിയുസി, സിഐടിയു, ഐന്‍എടിയുസി, എഐടിയുസി, യുടിയുസി, ടിയുസിസി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികള്‍ ഒന്നടങ്കം ബജറ്റിനെതിരായ പ്രതിഷേധത്തില്‍ പങ്ക് ചേരണമെന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ തൊഴിലില്ലായ്മാ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അടുത്ത അഞ്ചുവര്‍ഷത്തില്‍ ഓരോ വര്‍ഷവും രണ്ടു ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കണമെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നുമുള്ള നിര്‍ദേശങ്ങള്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കും.

അതേ സമയം ഇന്ത്യയിലെയും വിദേശത്തെയും വ്യവസായി വര്‍ഗത്തിന് വന്‍ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ബജറ്റില്‍ ചെയ്തുകൊടുത്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X