കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിമാറ്റി: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് അയോഗ്യത

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ ജാതി മാറി മത്സരിച്ചെന്ന കേസില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം. തങ്കത്തിന് (സിപിഎം) അംഗത്വം നഷ്ടപ്പെട്ടു. തങ്കം ജയിച്ച മാങ്കാവ് വാര്‍ഡില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് ഐയിലെ കെ. മാധവി വിജയിച്ചതായി കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കെ.പി. സുധീര്‍ വിധി പ്രഖ്യാപിച്ചു.

പട്ടികജാതി സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റാണ് മാങ്കാവ്. തങ്കം പട്ടികജാതി ലിസ്റില്‍ പെട്ടയാളല്ലെന്ന് കാണിച്ച് മാധവി നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പെരുവണ്ണാന്‍ സമുദായക്കാരിയായ തങ്കം താന്‍ മണ്ണാന്‍ ജാതിക്കാരിയാണെന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് മാധവി ഹര്‍ജിയില്‍ പറഞ്ഞു. പെരുവണ്ണാന്‍ സമുദായം ഒഇസി വിഭാഗത്തിലാണ് പെടുന്നത്.

തങ്കത്തിന് അയോഗ്യത പ്രഖ്യാപിച്ചതോടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുമുന്നണിയുടെ അംഗസംഖ്യ 31 ആയി കുറഞ്ഞു. യുഡിഎഫിന് 19ഉം ബിജെപിക്ക് ഒന്നും അംഗങ്ങളാണ് കോര്‍പ്പറേഷനില്‍ ഉള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X