Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: ജയിന്‍ ടിവിയില്‍ മലയാളപരിപാടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേശീയ ചാനലായ ജയിന്‍ ടിവി മലയാളത്തില്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യും.

ദിവസവും വൈകുന്നേരം 6.30നും രാത്രി 11നും അരമണിക്കൂര്‍ സമയം ജയിന്‍ ടിവി കേരള ഇലക്ഷന്‍ റൗണ്ട് അപ് 2001 എന്ന പേരിലാണ് പരിപാടി. ഏപ്രില്‍ ആദ്യവാരം മുതല്‍ 30 ദിവസത്തേക്കായിരിക്കും സംപ്രേഷണം.

ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തമിഴ് എന്നീ ഭാഷകളില്‍ വാര്‍ത്താ ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യുന്ന ജയിന്‍ ടിവി മലയാളത്തിലേക്ക് കടക്കുന്നത് ആദ്യമായാണ്. ദൂര്‍ദര്‍ശനു ശേഷം ഏതെങ്കിലുമൊരു ദേശീയ ചാനല്‍ മലയാളത്തില്‍ പരിപാടി സംപ്രേഷണം ചെയ്യുന്നതും ഇതാദ്യം. പ്രേക്ഷകരില്‍ നിന്ന് അനുകൂല അഭിപ്രായം ലഭിക്കുകയാണെങ്കില്‍ മലയാളം പരിപാടികള്‍ നിലനിര്‍ത്താനും ചാനലിന് പരിപാടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+