എല്‍ഡിഎഫില്‍ ആറ് സീറ്റുകളെ ചൊല്ലി തര്‍ക്കം
തിരുവനന്തപുരം: ആറ് മണ്ഡലങ്ങളെ ചൊല്ലി ഇടതുമുന്നണി ഏകോപനസമിതി യോഗത്തില്‍ തര്‍ക്കമുയര്‍ന്നു. എന്‍സിപിയുടെ മൂന്ന് സീറ്റും ആര്‍എസ്പിയുടെ രണ്ട് സീറ്റും ജനതാദളിന്റെ ഒരു സീറ്റും സിപിഎം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സീറ്റ്വിഭജനം സംബന്ധിച്ച് തര്‍ക്കമുണ്ടായത്.
എന്‍സിപിയുടെ പള്ളുരുത്തി, ചെങ്ങന്നൂര്‍, തിരുവനന്തപുരം വെസ്റ് എന്നീ മണ്ഡലങ്ങള്‍ വിട്ടുതരണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍എസ്പിയുടെ കൊല്ലം, ഹരിപ്പാട് സീറ്റുകളിലും ജനതാദളിന്റെ ഇടുക്കി സീറ്റിലും സിപിഎമ്മിന് നോട്ടമുണ്ട്. എന്നാല്‍ മണ്ഡലങ്ങള്‍ വിട്ടുകൊടുക്കാന്‍ ഈ കക്ഷികള്‍ തയ്യാറാവാത്തതാണ് തര്‍ക്കത്തിന് കാരണമായത്.
എല്‍ഡിഎഫിലെ മറ്റ് കക്ഷികളായ സിപിഐയുമായും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായും സിപിഎം ധാരണയായിട്ടുണ്ട്.












Click it and Unblock the Notifications