കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ചാമക്കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. തലയ്ക്ക് വെടിയേറ്റ് ഹരിചരന്‍ (22) എന്ന യുവാവാണ് മരണമടഞ്ഞത്.
മാര്‍ച്ച് 24 ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഹരിചരന്‍ മരിച്ച വിവരം അറിഞ്ഞത്. ചാമക്കൊച്ചിയിലെ കരിങ്കല്‍ക്വാറിയിലാണ് ജഡം കണ്ടെത്തിയത്. തലയ്ക്കും ശരീരത്തിലും വെടിയേറ്റതിന്റെയും വെട്ടേറ്റതിന്റെയും പാടുകളുണ്ടായിരുന്നു.
മാര്‍ച്ച് 23 വെള്ളിയാഴ്ച രാത്രി കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും തിരിച്ചു പോകുമ്പോഴാണ് ഹരിചരന് വെടിയേറ്റത്. ഹരിചരന് വെടിയേറ്റപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവര്‍ ശനിയാഴ്ച രാവിലെ ബന്തടുക്ക കോണ്‍ഗ്രസ് ഓഫീസിലെത്തിച്ചേര്‍ന്നു.
സംഭവമറിഞ്ഞ ഉടന്‍ ആദൂര്‍ സിഐ കെ.പി. നാരായണന്റെ നേതൃത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. ശ്രീജിത്തും സ്ഥലത്തുണ്ട്.
രാഷ്ട്രീയ വൈരാഗ്യമാണ് ഹരിചരന്റെ വധത്തിനു പിന്നിലെന്ന് കരുതുന്നു. ഹരിചരന്റെ ശരീരത്തില്‍ കാണപ്പെട്ട വെട്ടുകളും കുത്തുകളും കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം സിപിഎം പ്രവര്‍ത്തകന്‍ നാരായണന്‍ നായ്ക് വെടിയേറ്റു മരിച്ച കേസിലെ പ്രതിയാണ് ഹരിചരന്‍. കേസില്‍ അറസ്റിലായ ഹരിചരന്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു.
അവിവാഹിതനായ ഹരിചരന്‍ ചാമക്കൊച്ചി ഉമേശ് റാവുവിന്റെ ഏകമകനാണ്.












Click it and Unblock the Notifications