ബാലകൃഷ്ണപിള്ള ജയില്‍ മോചിതനായി
തിരുവനന്തപുരം: ഗ്രാഫൈറ്റ് കേസില്‍ ജയിലിലായ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും വിട്ടയച്ചു.
മാര്‍ച്ച് 24 ശനിയാഴ്ചയാണ് പിള്ളയെയും വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി. കേശവപിള്ളയെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും വിട്ടയച്ചത്. ഒരു വലിയ സംഘം കേരളാ കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് മുദ്രാവാക്യം വിളികളുമായി പിള്ളയെ സ്വീകരിച്ചു.
സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇരുവരെയും ജാമ്യത്തില്‍ വിടാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. രണ്ട് പേരില്‍ നിന്നും 10, 000 രൂപ പിഴയും വിജിലന്‍സ് കോടതി ഈടാക്കിയിരുന്നു.












Click it and Unblock the Notifications