പൊലീസ് ചമഞ്ഞ് വീട്ടമ്മയെ മാനഭംഗപ്പെടുത്തി
നെയ്യാറ്റിന്‍കര: ഗൃഹനാഥനുമായി പിണങ്ങിക്കഴിയുകയായിരുന്നു യുവതിയായ വീട്ടമ്മയെ ഒരു സംഘം പേര്‍ പൊലീസ് ചമഞ്ഞ് മാനഭംഗപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരക്കടുത്ത് അവണാക്കുഴിയിലാണ് സംഭവം.
രാത്രി വീട്ടിലെത്തിയ മൂന്നു പേരടങ്ങുന്ന സംഘം തങ്ങള്‍ ഗൃഹനാഥനുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ വന്ന പോലീസുകാരാണെന്ന് പറഞ്ഞ് വീടിനകത്തേക്ക് കയറി. സ്ത്രീയോട് സംസാരിക്കാനെന്ന വ്യാജേന ഇവരുടെ രണ്ടു കുട്ടികളെയും വീടിന് പുറത്താക്കി. അതിനു ശേഷം ഓരോരുത്തരായി വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവം പുറത്തു പറയരുതെന്ന് സംഘം സ്ത്രീയെ ഭീഷണിപ്പെടുത്തിയെങ്കിലും അവര്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications