കൊച്ചി രാജകുടുംബത്തിനുള്ള മാസബത്ത കൂട്ടി
തിരുവനന്തപുരം: കൊച്ചി രാജകുടുംബത്തിലെ അംഗങ്ങള്‍ക്കുള്ള മാസബത്ത 75 ശതമാനത്തോളം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
രാജകുടുംബത്തിലെ വലിയതമ്പുരാനും വലിയ തമ്പുരാട്ടിക്കുമുള്ള മാസബത്ത 4,000 രൂപയില്‍ നിന്ന് 7,5000 രൂപയായി വര്‍ധിപ്പിച്ചു. ഇളയതമ്പുരാനുള്ള മാസബത്ത 2,500ല്‍ നിന്ന് 5,000 ആക്കി.
മാര്‍ച്ച് 24 ശനിയാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി നായനാരാണ് ഇക്കാര്യം അറിയിച്ചത്.
രാജകുടുംബത്തിലെ മറ്റംഗങ്ങളുടെ മാസബത്ത ആയിരം രൂപയായിരുന്നത് 2,000 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications