സെക്രട്ടറിജനറല്‍ സ്ഥാനത്തേക്ക് അന്നന് ബുഷിന്റെ പിന്തുണ
വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭാ (യുഎന്‍) സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് രണ്ടാം തവണയും മത്സരിക്കാന്‍ കോഫി അന്നന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു. ബുഷ് പിന്തുണ വാഗ്ദാനം ചെയ്തു.
യുഎന്നിനു വേണ്ടി അന്നന്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് അമേരിക്കന്‍ ഭരണകൂടം കരുതുന്നു. അതിനാല്‍ അദ്ദേഹത്തെ രണ്ടാം തവണയും സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ സന്തോഷമുണ്ട്, മാര്‍ച്ച് 23 വെള്ളിയാഴ്ച ബുഷ് വാര്‍ത്താലേഖകരോട് പറഞ്ഞു.
അംഗരാഷ്ട്രങ്ങള്‍ പിന്തുണയ്ക്കുകയാണെങ്കില്‍ ഒരിക്കല്‍കൂടി സെക്രട്ടറി ജനറല്‍ സ്ഥാനം വഹിക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് അന്നന്‍ മാര്‍ച്ച് 22 വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. അന്നന്‍ രണ്ടാം തവണയും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്നതിന് പ്രവര്‍ത്തിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
ബാല്‍ക്കന്‍ ദ്വീപ്, ഇറാഖ്, എയ്ഡ്സ്, ആഫ്രിക്കന്‍ പ്രശ്നങ്ങള്‍ എന്നിവയെ സംബന്ധിച്ച് ബുഷുമായി സംഭാഷണം നടത്താന്‍ കോഫി അന്നന്‍ വാഷിംഗ്ടണില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications