ശ്രീലങ്കന്‍ പൗരത്വമില്ലാത്തവര്‍ക്ക് കുടുംബവിസയ്ക്ക് ഫീ
കൊളംബോ: ശ്രീലങ്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരുടെ ശ്രീലങ്കന്‍ പൗരത്വമില്ലാത്ത ഭാര്യമാര്‍ ഇനി വാര്‍ഷിക വിസയ്ക്കായി 20,000 രൂപ ലെവിയായി നല്‍കേണ്ടി വരും. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഈ പുതിയ ബജറ്റ് നിര്‍ദേശം നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
1947 ന് മുമ്പ് ശ്രീലങ്കയില്‍ പോയി താവളമുറപ്പിച്ചവരാണ് പിന്നീട് ശ്രീലങ്കന്‍ പൗരത്വം നേടിയ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും. ഇക്കൂട്ടത്തില്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഇന്ത്യക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇവരുടെ ഭാര്യമാരാരും ശ്രീലങ്കന്‍ പൗരത്വമെടുത്തിട്ടില്ല.
പകരം അവര്‍ ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തുകയും വര്ഷാവര്ഷങ്ങളില് ശ്രീലങ്കയില്‍ കുടുംബവിസ പുതുക്കുകയുമായിരുന്നു പതിവ്. ഇതിന് നേരത്തെ ഫീസ് ഈടാക്കിയിരുന്നില്ല. പുതിയ ബജറ്റിലാണ് ശ്രീലങ്കന്‍ പൗരത്വമില്ലാത്ത ഇന്ത്യക്കാരുടെ ഭാര്യമാര്‍ വാര്‍ഷിക കുടുംബ വിസ എടുക്കാന്‍ 20,000 രൂപ ലെവി നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
താരതമ്യേന കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഇത്രയും തുക ലെവിയായി കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലെവി ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications