മാത്യു സാമുവലിന് വയലാര്‍ രവിയുമായി ബന്ധം
ദില്ലി: തെഹല്‍കാ റിപ്പോര്‍ട്ടര്‍ മാത്യു സാമുവല്‍ വയലാര്‍ രവിയുടെ അടുത്ത ആളാണെന്ന് ബിജെപി മുന്‍ പ്രസിഡന്റ് ബങ്കാരു ലക്ഷ്മണ്‍.
കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ളയാളാണ് മലയാളിയായ മാത്യു സാമുവലെന്ന് മാര്‍ച്ച് 24 ശനിയാഴ്ച ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബങ്കാരു ലക്ഷ്മണ്‍ ആരോപിച്ചത്.
സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്‍സന്റ് ജോര്‍ജ്ജിന്റെ ഫ്ലാറ്റില്‍ മാത്യു സാമുവല്‍ താമസിച്ചിട്ടുണ്ടെന്നും ബങ്കാരു പറഞ്ഞു. തെഹല്‍കാ വിവാദത്തിന് പിന്നില്‍ ആരാണുള്ളതെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് ബങ്കാരു പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്ന നിലപാടില്‍ താനിപ്പോഴും ഉറച്ചുനില്‍ക്കുന്നതായി ബങ്കാരു വ്യക്തമാക്കി.












Click it and Unblock the Notifications