ഫെര്‍ണാണ്ടസിനെയും മറ്റും അറസ്റ് ചെയ്യണം
ദില്ലി: കോഴവിവാദത്തില്‍ പെട്ട വാജ്പേയി സര്‍ക്കാര്‍ രാജിവെക്കണമെന്നും വിവാദത്തില്‍ ഉള്‍പ്പെട്ട ജോര്‍ജ് ഫെര്‍ണാണ്ടസിനെയും മറ്റും അറസ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ദില്ലിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധറാലിക്കു ശേഷം റാലിയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങനെ ആവശ്യപ്പെട്ടത്. ഫെര്‍ണാണ്ടസിനെയും മുന്‍ സമതാ പാര്‍ട്ടി പ്രസിഡന്റ് ജയാ ജറ്റ്ലിയെയും മുന്‍ ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മണിനെയും അറസ്റ് ചെയ്യണമെന്ന് അവര്‍ പറഞ്ഞു.
റാലിക്കു ശേഷം പ്രധാനമന്ത്രി വാജ്പേയിയുടെയും അദ്ദേഹത്തിന്റെ വളര്‍ത്തുമകന്‍ രംഗന്‍ ഭട്ടാചാര്യയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയുടെയും ഫെര്‍ണാണ്ടസിന്റെയും ജയാ ജറ്റ്ലിയുടെയും ബംഗാരു ലക്ഷ്മണിന്റെയും കോലങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു.
കേന്ദ്രസര്‍ക്കാര്‍ സായുധ സേനയെ ഒറ്റികൊടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കമല്‍ നാഥ് ആരോപിച്ചു. കോഴഇടപാടിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ തന്റെ പാര്‍ട്ടി തെരുവിലേക്കിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ രാജിവെക്കും വരെ കോണ്‍ഗ്രസ് സമരം തുടരുമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ വ്യക്തമാക്കി.












Click it and Unblock the Notifications