കേരളത്തില്‍ സോണിയ വിപുലമായ പ്രചാരണത്തിന്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്താനായി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സോണിയാഗാന്ധി കേരളത്തില്‍ വിപുലമായ സന്ദര്‍ശന പരിപാടികള്‍ നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ വീണാല്‍ ബദല്‍ സര്‍ക്കാരിന് ശ്രമിക്കും. വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല. ആസാദ് പറഞ്ഞു.മാര്‍ച്ച് 25 ഞായറാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോഫോഴ്സ് കേസില്‍ ഇതുവരെ കൃത്യമായ തെളിവുകളൊന്നുമില്ലെന്നും അതേ സമയം ഇപ്പോഴത്തെ കോഴ ഇടപാടിന് തെളിവുകളുണ്ടെന്നും ആസാദ് പറഞ്ഞു.












Click it and Unblock the Notifications