Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎന്‍എല്ലിന് മൂന്ന് സീറ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലിന് മൂന്ന് സീറ്റ് നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.

എന്‍സിപിക്ക് നല്‍കിയ 11 സീറ്റുകളില്‍ മൂന്നെണ്ണമാണ് ഐഎന്‍എല്ലിന് നല്‍കുക എന്ന മുന്നണി കണ്‍വീനര്‍ വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ ചേര്‍ത്തോ എന്ന ചോദ്യത്തിന് വിഎസ് വ്യക്തമായ മറുപടി നല്‍കിയില്ല. മാര്‍ച്ച് 24 ശനിയാഴ്ച സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ എന്‍സിപിക്ക് 11 സീറ്റുകള്‍ നല്‍കുമെന്ന് മാത്രമേ പ്രഖ്യാപിച്ചിരുന്നുള്ളു.

തിരൂര്‍, കണ്ണൂര്‍, മലപ്പുറം സീറ്റുകളാണ് ഐഎന്‍എല്ലിന് നല്‍കാന്‍ ധാരണയായിട്ടുള്ളതെന്ന് അറിയുന്നു. ഐഎന്‍എല്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുമോ അതോ എന്‍സിപി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശം ചെയ്യുമോ എന്നത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമേ അറിയാന്‍ കഴിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+