ബിജെപിയുമായി ധാരണയില്ല: കരുണാകരന്‍
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫ് രഹസ്യ ധാരണയുണ്ടാക്കിയിട്ടില്ലെന്ന് കെ. കരുണാകരന്‍ വ്യക്തമാക്കി.
ബിജെപിയുമായി യാതൊരു ധാരണയുമുണ്ടാക്കരുതെന്ന് യുഡിഫിലെ ഘടകകക്ഷികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാര്‍ച്ച് 25 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ കരുണാകരന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ബിജെപിയെയും ഒരേപോലെ യുഡിഎഫ് എതിര്‍ക്കുമെന്നും കരുണാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമലിസ്റ് ദില്ലിയില്‍ കേന്ദ്ര നേതൃത്വമായിരിക്കും തീരുമാനിക്കുക എന്ന് കരുണാകരന്‍ വ്യക്തമാക്കി. സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മറ്റ് ഘടകക്ഷികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാകുമെന്നും കരുണാകരന്‍ അറിയിച്ചു.












Click it and Unblock the Notifications