കേരളത്തിലെ ഏഴ് ജില്ലകളില്‍ മഴ കുറഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ മഴക്കാലത്ത് കേരളത്തിലെ ഏഴ് ജില്ലകളില്‍ മഴ കുറവായിരുന്നെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ കണക്കുകള്‍ കാണിക്കുന്നു.
2001ല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമായ ഇടവപ്പാതി ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെത്തിയെങ്കിലും മഴയുടെ തോത് കുറവായിരുന്നെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇടവപ്പാതിയിലൂടെ സാധാരണ ലഭിക്കുന്ന മഴയില്‍ നിന്നും 34 ശതമാനം കുറവാണ് കോഴിക്കോട് ജില്ലയില്‍ ലഭിച്ചത്. കണ്ണൂരില്‍ 75 ശതമാനവും മലപ്പുറത്ത് 23 ശതമാനവും തൃശ്ശൂരിലും തിരുവനന്തപുരത്തും കാസര്‍ഗോട്ടും 28 ശതമാനവും വയനാട്ടില്‍ 36 ശതമാനവും കുറവായിരുന്നു മഴ ലഭിച്ചത്.
കോഴിക്കോടും കണ്ണൂരും തൃശ്ശൂരും തിരുവനന്തപുരവും തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മഴയുടെ തോതില്‍ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം 142 ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് നിന്നും ലഭിച്ച മഴയുടെ തോത് കുറവായിരുന്നു.












Click it and Unblock the Notifications