കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുന്നു: ഭാര്‍ഗവന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്പിക്കാനായി കോണ്‍ഗ്രസും ബിജെപിയും സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആരോപിച്ചു.
കേരളത്തിലെയും ബംഗാളിലെയും ഇടതുമുന്നണി സര്‍ക്കാരുകളെ ഏതു വിധേനയും തോല്പിക്കാന്‍ ശ്രമിക്കുമെന്ന ബിജെപിയുടെ പുതിയ ദേശീയ പ്രസിഡന്റ് ജനകൃഷ്ണമൂര്‍ത്തിയുടെ പ്രസ്താവന ഇത്തരമൊരു സഖ്യരൂപീകരണശ്രമം നടക്കുകയാണെന്ന കാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഭാര്‍ഗവന്‍ പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യവ്യാപകമായി കോഴഇടപാടിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുമ്പോള്‍ കേരളഘടകം ഈ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ബിജെപി തയ്യാറാണെങ്കില്‍ കോണ്‍ഗ്രസ് ചില മണ്ഡലങ്ങളില്‍ സ്വതന്ത്രന്മാരെ നിര്‍ത്തി ബിജെപിയെ സഹായിക്കാനാണ് ഒരുങ്ങുന്നത്- -അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications